Thursday, January 5, 2012

ഭാര്യ...

പൂമുഖ വാതില്‍ക്കല്‍ സ്നേഹം വിടര്‍ത്തുന്ന പൂന്തിങ്ങളാകുന്നു ഭാര്യ.... (2)
ദു:ഖത്തിന്‍ മുള്ളുകള്‍ പൂവിരല്‍ത്തുംബിനാല്‍ പുഷ്പങ്ങളാക്കുന്നു ഭാര്യ.... (2)

എത്ര തെളിഞ്ഞാലും എണ്ണ വറ്റാത്തൊരു ചിത്രവിളക്കാണ്‌ ഭാര്യ....(2)
എണ്ണിയാല്‍ തീരാത്ത ജന്മാന്തരങ്ങളില്‍ അന്നദാനേശ്വരി ഭാര്യ....(2)

പൂമുഖ വാതില്‍ക്കല്‍ സ്നേഹം വിടര്‍ത്തുന്ന പൂന്തിങ്ങളാകുന്നു ഭാര്യ....
ദു:ഖത്തിന്‍ മുള്ളുകള്‍ പൂവിരല്‍ത്തുംബിനാല്‍ പുഷ്പങ്ങളാക്കുന്നു ഭാര്യ....

ഭൂമിയിക്കാളും ക്ഷമയുള്ള സൌഭാഗ്യ ദേവിയാണെപ്പോഴും ഭാര്യ....(2)
മന്ദസ്മിതങ്ങളാല്‍ നീറും മനസ്സിനെ ചന്ദനം ചാര്‍ത്തുന്നു ഭാര്യ...(2)

പൂമുഖ വാതില്‍ക്കല്‍ സ്നേഹം വിടര്‍ത്തുന്ന പൂന്തിങ്ങളാകുന്നു ഭാര്യ....
ദു:ഖത്തിന്‍ മുള്ളുകള്‍ പൂവിരല്‍ത്തുംബിനാല്‍ പുഷ്പങ്ങളാക്കുന്നു ഭാര്യ....

കണ്ണുനീര്‍ത്തുള്ളിയില്‍ മഴവില്ല് തീര്‍ക്കുന്ന സ്വര്‍ണപ്രഭാമയി ഭാര്യ....(2)
കാര്യത്തില്‍ മന്ത്രിയും കര്‍മത്തില്‍ ദാസിയും രൂപത്തില്‍ ലക്ഷ്മിയും ഭാര്യ....(2)

പൂമുഖ വാതില്‍ക്കല്‍ സ്നേഹം വിടര്‍ത്തുന്ന പൂന്തിങ്ങളാകുന്നു ഭാര്യ....
ദു:ഖത്തിന്‍ മുള്ളുകള്‍ പൂവിരല്‍ത്തുംബിനാല്‍ പുഷ്പങ്ങളാക്കുന്നു ഭാര്യ....

........................എസ്. രമേശന്‍ നായര്‍ ........................................................
.....................എം. ജി. രാധാകൃഷ്ണന്‍........................................................
..................കേ. ജേ. യേശുദാസ്..................................................................




പാട്ടുകള്‍ ഞാന്‍ ഇഷ്ടപ്പെട്ടു തുടങ്ങിയത് എന്റെ മുത്തിനെ പരിചയപ്പെട്ടതു മുതല്‍ക്കാണ്...
ഈ പാട്ടാണ് ഞാന്‍ ആദ്യമായി എന്റെ മുത്തിന് സമ്മാനമായി നല്‍കിയത്...............
ഭാര്യക്ക്‌ ഭര്‍ത്താവിനെ എങ്ങനെ ഒക്കെ സ്നേഹിക്കാന്‍ കഴിയുമെന്നതും ഈ പാട്ടിലെ വരികള്‍ വളരെ ഭംഗിയായി ആവിഷ്കരിച്ചിട്ടുണ്ട്......
ഒരു ഭര്‍ത്താവിന്‍റെ സങ്കല്‍പം എന്നതിലുപരി ഒരു ഭര്‍ത്താവിന്‍റെ ആഗ്രഹം എന്ന് വേണമെങ്കില്‍ പറയാം.....
ഒരു ഭാര്യ എന്ന നിലയില്‍ ഇതുപോലെയൊക്കെ ജീവിക്കണം എന്ന് കൊതിക്കുന്ന വ്യക്തിയാണ് ഞാന്‍.....
പക്ഷെ എന്താ പറയുക......ചട്ടിയും കലവും പോലെ ആണല്ലോ ഭാര്യാ ഭര്‍തൃ ബന്ധം.....
അതിങ്ങനെ തട്ടിയും മുട്ടിയും തന്നെ കഴിയുക എന്നതാണല്ലോ നിയമം..........
ഭൂമിയുടെ അത്രേം ക്ഷമയൊന്നും ദൈവം എനിക്ക് തന്നിട്ടില്ല..പിന്നെയല്ലേ ഭൂമിയേക്കാളും...
പക്ഷെ ഒന്നു മാത്രം എനിക്ക് ഉറപ്പുണ്ട്‌....നിന്റെ കണ്ണു നീരില്‍ ഞാന്‍ ഒരിക്കലും സന്തോഷിക്കില്ല.....
നിന്റെ വിഷമങ്ങള്‍ എന്റെയും വിഷമങ്ങള്‍ ആകും ....
അങ്ങനെ ആണേല്‍ നിന്നെ വിഷമിപ്പിക്കാന്‍ വേണ്ടി ഞാന്‍ ഒന്നും മനസ്സ് കൊണ്ട് ചെയ്യുകയില്ല എന്നു നീ വിശ്വസിക്കണം....
നിന്റെ ദുഃഖങ്ങള്‍ വിരല്‍ തുമ്പിനാല്‍ എനിക്ക് അകറ്റാന്‍ കഴിവില്ല...പക്ഷെ ഞാന്‍ പ്രയത്നിക്കുന്നത് നിനക്ക് സന്തോഷം പകരാന്‍ ആണ്‌..
നിന്റെ മന്ത്രിയും, ദാസിയും പിന്നെ ലക്ഷ്മിയും എല്ലാം ഞാന്‍ മാത്രം ആയിരിക്കണമെന്നത് എന്റെ അഹങ്കാരം ആയി തന്നെ നിനക്ക് കരുതാം.
എന്നെ നീ വേണ്ടുവോളം മനസ്സിലാക്കിയിരുന്നെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിക്കുന്നു....
ഞാന്‍ നിനക്ക് വെറുതേ ഒരു ഭാര്യ മാത്രം അല്ലല്ലോ.. ഒരു നല്ല സുഹൃത്തും കൂടെ അല്ലെ.. സൌഹൃദത്തില്‍ പിണക്കങ്ങള്‍ വാഴില്ല..അത് കൊണ്ട് നീ എന്നോട് പിണങ്ങി
നാളുകള്‍ പാഴാക്കരുത്..
ജീവിതം ഒന്നല്ലേ ഉള്ളു...അത് നിന്റെ കൂടെ ആകണമെന്ന് ആഗ്രഹിച്ചു നേടിയതാണ്......നീ പിണങ്ങരുത് എന്നോട് ......ഇത് മാത്രമാണ് എനിക്ക് നിന്നോട് ഇപ്പോഴും പറയാനുള്ള അഭ്യര്‍ത്ഥന.............